Sunday, April 6, 2025

അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവം ഇന്ന് സമാപിക്കും

Must read

- Advertisement -

ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് ധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനി ശലഭം അരങ്ങേറും.

തീർത്ഥസ്നാനം കഴിഞ്ഞ് ദ്വാരകയിലേക്ക് പോവുന്ന അർജ്ജുനൻ വഴി കാണുന്ന ആശ്രമത്തിന്റെ വിശേഷങ്ങൾ വർണ്ണിക്കുന്ന ഭാഗമാണ് കഥാഭാഗം. അർജ്ജുനായി സൂരജ് നമ്പ്യാർ രംഗത്തെത്തും.

കഴിഞ്ഞ ദിവസം നടന്ന തോരണയുദ്ധം കൂടിയാട്ടം ആസ്വാദ്യമായി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ താളം ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

See also  ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article