Thursday, April 3, 2025

അക്ഷര കൈരളി കലാമുറ്റത്തിന്റെ പുസ്തക വിതരണം സമാപിച്ചു

Must read

- Advertisement -

കയ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഭാഗമായ കലാമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എം എൽ എ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ യു പി, ഹൈസ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം സമാപിച്ചു. ബാലസാഹിത്യം അടക്കം കേരളത്തിലെ പ്രശസ്തരായ പ്രസാധകരുടെയടക്കം മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് മണ്ഡലത്തിൽ വിതരണം ചെയ്തത്.

ചാമക്കാല ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സമാപന സമ്മേളനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ചന്ദ്രബാബു അധ്യക്ഷനായി. വാർഡ് മെമ്പർ കെ എസ് അനിൽകുമാർ, പ്രധാന അധ്യാപകൻ കെ വി പ്രേമചന്ദ്രൻ മാസ്റ്റർ പ്രിൻസിപ്പാൾ ആന്റൊ പോൾ, പി ടി എ പ്രസിഡണ്ട് സി ബി അബ്ദുൾ സമദ്,കെ എസ് കിരൺ മാസ്റ്റർ, ആഫിക്കലി, കലാമുറ്റം കോഡിനേറ്റർ ഷെമീർ പതിയാശ്ശേരി എന്നിവർ സംസാരിച്ചു.

See also  രാമേശ്വരത്ത് ഹോട്ടലുകളിലും സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലും ക്യാമറ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article