തൃശ്ശൂർ : എ ഐ ബി എ രണ്ടാം സംസ്ഥാന യുവ സമ്മേളനം തൃശ്ശൂരിൽ ജനുവരി 7ന് നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൽ 1200 ഓളം ബാങ്കിംഗ് രംഗത്തെ യുവ പ്രതിനിധികൾ പങ്കെടുക്കും. ബാങ്കിംഗ് ധനകാര്യ സേവന മേഖലകളിൽ നടപ്പാക്കുന്ന പുതിയ ബിസിനസ് സാങ്കേതികവിദ്യ മാതൃകകളെക്കുറിച്ചും വേതന ആരോഗ്യ സാമൂഹ്യ സുരക്ഷാക്രമങ്ങളെ കുറിച്ചും സമ്മേളനം ചർച്ച ചെയ്യും. ബാങ്കുകളിലെ സ്ഥിര നിയമനങ്ങൾ നടത്തണം എന്നാവശ്യപ്പെട്ട് എ ഐ ബി എ ഈ മാസം സമരം ആരംഭിക്കുമെന്നും പുറം കരാർ തൊഴിൽ ചൂഷണം പിൻവാതിലിലൂടെ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണം എന്ന് ആവശ്യവും ഭാരവാഹികൾ ഉന്നയിച്ചു.
സമ്മേളനം ജനുവരി 7ന് രാവിലെ 10 ന് തൃശ്ശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ അധ്യക്ഷൻ ആയിരിക്കും. പത്രസമ്മേളനത്തിൽ കെ എസ് കൃഷ്ണ, പി എൽ ലോറൻസ്, രാംപ്രകാശ്, മിഥുൻ ദാസ്, സി കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.