തൃശൂർ : പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോനയുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ ആബാ 2024 ബൈബിൾ കൺവെൻഷന് (Aaba Bible convention) നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 3 വരെ വൈകിട്ട് 4.30 മുതൽ 9.30 വരെ ആമ്പല്ലൂർ ജോർജ്ജ് ടൗണിലാണ് കൺവെൻഷൻ നടക്കുന്നത്. കൺവെൻഷൻ ഫാ. ഡാനിയേൽ പൂവ്വണ്ണത്തിൽ നയിക്കും. ബുധനാഴ്ച വൈകിട്ട് 6ന് തൃശൂർ അതിരൂപത മെത്രാപൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 3ന് രാവിലെ രാവിലെ 9.30 മുതൽ 11.30 വരെ യുവാക്കൾക്കുള്ള ക്ലാസ്, 11.30 മുതൽ 12.30 വരെ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഫെബ്രുവരി 29, മാർച്ച് 1,2 തിയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചതിരിഞ്ഞ് 3 മുതൽ 4.30 വരെയും കുമ്പസാരം ഉണ്ടായിരിക്കും. ഫൊറോന പള്ളിയുടെ ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ. പോൾ തേയ്ക്കാനത്ത്, ഫാ. ജെസ്റ്റിൻ എലുവത്തിങ്കൽ, പ്രോഗ്രാം കൺവീനർ ബിജു പുളിക്കൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Related News