കൊടുങ്ങല്ലൂർ: പഠനാവശ്യങ്ങൾക്കായി സഹായിക്കുമ്പോഴാണ് കാരുണ്യ പ്രവർത്തനങ്ങൾ അതിന്റെ യഥാർത്ഥ തലങ്ങളിലേക്ക് എത്തുന്നത് എന്ന് ജില്ലാ കളക്ടർ ആർ കൃഷ്ണതേജ പറഞ്ഞു. MES യൂത്ത് വിംഗ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യ സ്പർശം “സോദരിക്കൊരു സൈക്കിൾ “വിതരണം കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. എംഇഎസിന്റെ പ്രവർത്തനങ്ങളിൽ താനും മുൻപ് പങ്കാളി ആയിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ 41 കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു.
MES സംസ്ഥാന ജനറൽ സെക്രട്ടറി KKകുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന Self finance College സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ Dr റഹിം ഫസൽ മുഖ്യാതിഥിയായിരുന്നു. യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് അൻസിൽ PA അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നസീർ കാതിയാളം യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് RK ഷാഫി,സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. MES ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷൈൻ, ജില്ലാ സെക്രട്ടറി PK മുഹമ്മദ് ഷെമീർ, സംസ്ഥാന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ KM അബ്ദുൾ സലാം,
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ Adv നവാസ് കാട്ടകത്ത്, സലീം അറക്കൽ, ഹയർ സെക്കണ്ടറി സ്കൂൾ സെക്രട്ടറി KA മുഹമ്മദ് ഇബ്രാഹിം, പബ്ലിക് സ്കൂൾ ട്രഷറർ PK റഷീദ് , MES കൊടുങ്ങല്ലൂർ താലൂക്ക് പ്രസിഡൻ്റ് AA മുഹമ്മദ് ഇക്ബാൽ, യൂത്ത് വിംഗ് ജില്ലാ ട്രഷറർ സുധീർ തൃശ്ശൂർ എന്നിവർ സംസാരിച്ചു.