- Advertisement -
കൊടുങ്ങല്ലൂർ: മട്ടന്നൂരിലെ(Mattannur) ധീര രക്തസാക്ഷി ശുഹൈബ് രക്തസാക്ഷിത്വ ദിനം കൊടുങ്ങല്ലൂർ(Kodungallur) യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ഇന്ദിരാഭവൻ പരിസരത്ത് നടന്ന അനുസ്മരണ ചടങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി വി രമണൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസീൽ അലങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് ഇ എസ് സാബു, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ കെ പി സുനിൽ കുമാർ, ഡിൽഷൻ കൊട്ടേക്കാട്ട്
യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡണ്ട് കെ സി ബിച്ചൽ എന്നിവർ പ്രസംഗിച്ചു.
സന്തോഷ്, ബൈജു, പി കെ പ്രതാപൻ എന്നിവർ നേതൃത്വം നൽകി.