ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 4,65,02,518 രൂപ. 2കിലോ 237ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 65കിലോ 930ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 43 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 4കറൻസിയും അഞ്ഞൂറിൻ്റെ 21 കറൻസിയും ലഭിച്ചു.
കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 247812രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്.
ഗുരുവായൂർ ഭണ്ഡാരം വരവ് 4.65 കോടി രൂപ
Written by Taniniram1
Published on: