- Advertisement -
കോട്ടപ്പുറം കായലിലെ ദേശീയപാതയിലെ പുതിയതായി നിർമ്മിക്കുന്ന പാലത്തിലുണ്ടായ നിർമ്മാണ അപകാത അന്വേഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. അപകടകരമായ രീതിയിൽ മാനദഢങ്ങൾ പാലിക്കാതെയുള്ള കൊടുങ്ങല്ലൂരിലെ നിർമ്മാണങ്ങൾ മുഴുവൻ പരിശോധനവിധേയമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഇ.എസ്. സാബു വൈസ് പ്രസിഡണ്ട് കെ.പി. സുനിൽ കുമാർ, നഗരസഭ കൗൺസിലർ വി.എം. ജോണി
എന്നിവർ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിൻ്റേയും ദേശീയപാത അതോററ്റിയുടേയും ഈ വിഷയത്തിലുള്ള പ്രതികരണമില്ലായ്മ ജനങ്ങളെ കൂടുതൽ ഭയചകിതരാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.