Saturday, October 18, 2025

കനാലുകൾ തുറന്ന് പാണഞ്ചേരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം

Must read

പട്ടിക്കാട്. പീച്ചി ഡാമിലെ കനാലുകൾ തുറന്ന് വിട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ജയകുമാർ ആദംകാവിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന് നിവേദനം നൽകി. പഞ്ചായത്തിലെ 23 വാർഡുകളിലെ കർഷകരും സാധാരണക്കാരായ ജനങ്ങളും രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നതായി അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇടതുകര, വലതുകര കനാലുകൾ തുറന്നെങ്കിലെ ഇതിനൊരു പരിഹാരം കാണാൻ കഴിയൂ. പാണഞ്ചേരി ചെമ്പൂത്ര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം നിവേദനത്തിൽ പറയുന്നു. പീച്ചി അണക്കെട്ടിലെ കനാലുകൾ തുറന്നാൽ പാണഞ്ചേരി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആകും. വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണമെന്നും ജയകുമാർ ആദംകാവിൽ ആവശ്യപ്പെട്ടു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article