ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ത്യയിൽ ;ചെലവായത് 1,486 കോടി രൂപ; വിശേഷണങ്ങൾ ഏറെ

Written by Taniniram Desk

Published on:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാല൦ ഇന്ത്യയിൽ . ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഈ റെയിൽവേ പാലം സ്ഥിതി ചെയ്യുന്നത് . അതും ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിൽ. ‌വലിയ സ്ഫോടനത്തെയും റിക്ടർ സ്കെയിലിൽ എട്ടു വരെ വരുന്ന തീവ്രതയുള്ള ഭൂകമ്പത്തെയുമൊക്കെ നേരിടാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. രാജ്യത്തിൻ്റെ നിർണായക പ്രോജക്ടുകളിൽ ഒന്നാണിത്. ചെനാബ് റെയിൽവേ പാലത്തിൽ ഒന്നിലധികം സുരക്ഷാ ഏജൻസികൾ മോക്ക് ഡ്രിൽ നടത്തിയിരുന്നു.

1.3 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ പാലം കശ്മീർ റെയിൽവേ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഖത്ര മുതൽ ബനിഹാൽ വരെയാണ് ഈ പദ്ധതി വ്യാപിച്ചുകിടക്കുന്നത്. ഉദംപുർ- ശ്രീനഗർ- ബാരാമുള്ള പ്രദേശങ്ങളിലെ 111 കിലോമീറ്റർ വരുന്ന റെയിൽവേ പ്രോജക്ടിലെ നിർണായക പദ്ധതികളിൽ ഒന്നാണിത്.

റിയാസിയിലെ ജില്ലാ പോലീസും വിവിധ സുരക്ഷാ ഏജൻസികളും ചേർന്ന് ചെനാബ് റെയിൽവേ പാലത്തിൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന മോക്ക് ഡ്രിൽ വിജയകരമായി നടത്തി. ഏഴ് സുരക്ഷാ ഏജൻസികൾ ഡ്രില്ലിൽ പങ്കെടുത്തു. പൊലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ജനറൽ റെയിൽവേ പൊലീസ് എന്നീ സുരക്ഷാ സേനകൾ ഒക്കെ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.

See also  മ­​ണി­​പ്പു­​രി​ൽ വീ​ണ്ടും വെ­​ടി­​വ­​യ്പ്പ്; നാ­​ല് പേ​ർ കൊ​ല്ല­​പ്പെ­​ട്ടു

Leave a Comment