വേലി തന്നെ വിളവ് തിന്നാൽ ……… എന്ത് ചെയ്യും?

Written by Web Desk1

Published on:

വനിതാ സബ് ഇൻസ്പെക്ടറോട് മോശമായി പെരുമാറിയതിന് തുടർന്ന് ഹെഡ് കോൺസ്റ്റബിളിന് സസ്പെന്ഷൻ. തമിഴ് നാട്ടിലെ കാട്പാഡി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ സി ഗോപിനാഥിനെതിരെയാണ് നടപടി എടുത്തത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും, വനിതാ എസ് ഐയോടും മറ്റു സഹപ്രവർത്തകരോടും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

വിഐടി ക്യാമ്പസില്‍ നടന്ന പരിശീലന പരിപാടിയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരും കാട്പാടി പൊലീസ് സബ് സര്‍ക്കിളിലെ ഓഫീസര്‍മാരും ഉള്‍പ്പെടെ 40 ഓളം പൊലീസുകാര്‍ പങ്കെടുത്തിരുന്നു.ഇവിടെ വച്ചാണ്, മദ്യപിച്ച് എത്തിയ ഗോപിനാഥ് ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറോടും കാട്പാടി എസ്എച്ച്ഒ എസ്. ഭാരതിയോടും മോശമായി പെരുമാറിയത്. പൊലീസുകാര്‍ ഇയാളെ ഉടന്‍ തന്നെ കാട്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇതേതുടർന്ന് വെല്ലൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾ മദ്യം ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സൂപ്രണ്ട് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

Related News

Related News

Leave a Comment