Thursday, April 3, 2025

വീണ വിജയന്റെ മാസപ്പടി കേസ്: വെളിപ്പെടുത്തലുമായി ആർ ഒ സി

Must read

- Advertisement -

എക്സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ മൂന്ന് വർഷം മുമ്പ് അന്വേഷണം തുടങ്ങിയെന്നും എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലത്തിലാണ് വീണയെയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്ത്തിയുള്ള എസ്എഫ്ഐഒയുടെ വെളിപ്പെടുത്തൽ.

2021 ജനുവരിയിലാണ് ചട്ട വിരുദ്ധ ഇടപാടിൽ അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക്കിൻ്റെ ഉടമയായ വീണാ വിജയനിൽ നിന്ന് 2022 ജൂലൈ 22 ന് നേരിട്ട് മൊഴിയെടുത്തു. ബെംഗളൂരു ആർ.ഒ.സിയിലെ ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്. വീണാ വിജയന് പിഴ ഇട്ടിരുന്നതായും 2022 നവംബറിലാണ് എക്‌സാലോജിക്ക് പൂട്ടിയതെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.

എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ എക്‌സാലോജിക് ഹർജി നൽകിയിരുന്നു. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ
എക്സാലോജിക്കിന് കർണാടക ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ വിധി പറയും വരെ വീണയെ അറസ്റ്റ് ചെയ്യരുതെന്ന് എസ്എഫ്ഐഒയ്ക്കും നിർദ്ദേശമുണ്ട്.

See also  'ജയ് ഹോ ' ഗാനം എ ആർ റഹ്മാന്റെ സൃഷ്ടിയല്ലെന്ന് : വിവാദത്തിന് തിരികൊളുത്തി രാംഗോപാൽ വർമ്മ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article