യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്; ലംഘിച്ചാൽ അറസ്റ്റ്

Written by Taniniram CLT

Published on:

സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കേർപ്പെടുത്തി ഉത്തർപ്രദേശി (Uttar Pradesh) ലെ യോഗി ആദിത്യനാഥ് (Yogi Adityanath) സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ സേവന പരിപാലന നിയമം (എസ്മ) (The Essential Services Maintenance Act – ESMA) പ്രകാരമാണ് സമരവിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുപി അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ദേ​വേ​ശ് ച​തു​ർ​വേ​ദി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കും, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും, ഉത്തർപ്രദേശ് സം​സ്ഥാ​ന സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള​വ​ർ​ക്കും ഈ ​നി​യ​മം ബാധകമായിരിക്കും. പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലു​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം യുപിയിലേക്കും വ്യാപിക്കാനിടയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് യോഗി സർക്കാരിന്റെ നീക്കം. കഴിഞ്ഞ വർഷവും ആറ് മാസത്തേക്ക് ഇതേ രീതിയിൽ സർക്കാർ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

See also  വന്ദേ മെട്രോ ട്രയൽ റൺ നാളെ; പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പ്

Related News

Related News

Leave a Comment