ദില്ലി: താജ് മഹലിലെ(Tajmahal) ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭ ഹര്‍ജി . ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട് .ആഗ്ര കോടതിയിലാണ് ഹര്‍ജി നല്‍കിയത്. മാർച്ച് നാലിന് കോടതി പരാതി പരിഗണിക്കും .
അതേസമയം, ഗ്യാൻവാപി മസ്ജിദിലെ അറയില്‍ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലർച്ചെ പൂജ നടന്നത്. വിഷയത്തില്‍ മുസ്ലീം വ്യക്തി ബോര്‍ഡ് പ്രതിനിധികള്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നുവെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ആരോപിച്ചു. കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടല്‍ തടയണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനം .
ഉറൂസ് ആഘോഷം നിരോധിക്കണം ; ഹിന്ദു മഹാസഭ

- Advertisement -
- Advertisement -