കാലാവസ്ഥ മാറ്റം നിയന്ത്രിക്കാൻ പുതിയ ക്യാമ്പയിൻ തുടക്കം കുറിച്ച് കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (CSIR). ഭൂമിയെ രക്ഷിക്കാൻ ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കാനാണ് CSIR മുന്നോട്ടു വയ്ക്കുന്ന ആശയം.
ഓരോ തവണ ഇസ്തിരി ഇടുമ്പോഴും വൻ തോതിൽ കാർബണാണ് പുറന്തള്ളുന്നത് .അതിനാലാണ് ചുളിവുകൾ നല്ലതാണ് എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ 625000 ആളുകൾ ക്യാമ്പയിനിന്‍റെ ഭാഗമാണ് . ഓരോ ജോഡി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് 200 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ് . അതിനാൽ ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറത്തളളുന്നത് കുറയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ 625000 ആളുകൾ എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും കാമ്പയിനിന്‍റെ ഭാഗമാകുമ്പോൾ 125000 കിലോഗ്രാം കാർബൺ വരെ പുറന്തള്ളുന്നത് ഒഴിവാക്കാൻ സാധിക്കും.