- Advertisement -
കോഴിക്കോട് : ദുബായിലേക്ക് ഇന്നലെ പുറപ്പെട്ട എയർ ഇന്ത്യാവിമാനത്തിലെ യാത്ര അനിശ്ചിതത്വത്തിൽ. യുഎഇയിലെ മഴക്കെടുതിയെത്തുടർന്നാണ് വിമാനയാത്ര അനിശ്ചിതത്വത്തിലായത്. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായിലിറക്കാനാകാതെ കരിപ്പൂരിൽ തിരി.ച്ചെത്തി. ഇന്നലെ രാത്രി മസ്കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം പുലർച്ചെയാണ്
കരിപ്പൂരിലെത്തിച്ചത്.180 ഓളം യാത്രക്കാരാണ്. വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ റാസൽ ഖൈമയിലെത്തിക്കാൻ
സൗകര്യമൊരുക്കുമെന്ന്എയർ ഇന്ത്യ വ്യക്തമാക്കി. റീഫണ്ട് നൽകാൻ തയ്യാറാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.