കേരളത്തിലൂടെ അസമിലേക്ക് രണ്ട് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകൾ; നാല് ദിവസത്തെ യാത്ര, ബുക്കിങ് ആരംഭിച്ചു, സമയക്രമം അറിയാം

Written by Taniniram1

Updated on:

തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചിട്ടുണ്ട്. 57 സ്റ്റോപ്പുകളുള്ള ട്രെയിൻ സർവീസിന് കേരളത്തിൽ എട്ട് സ്റ്റോപ്പുകളാണുള്ളത്. ട്രെയിൻ കോച്ചുകളുടെ വിവരവും സമയക്രമവും ടിക്കറ്റ് റേറ്റും വിശദമായി അറിയാം.ട്രെയിൻ നമ്പർ 06103 കന്യാകുമാരി ദിബ്രുഗഢ് വീക്ക‍ലി സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഫെബ്രുവരി 16, മാർച്ച് 1, 15, 29 തീയതികളിലാണ് സർവീസ് നടത്തുക. വെള്ളിയാഴ്ചകളിൽ വൈകീട്ട് 05:25ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാലാംദിവസം രാത്രി 08:50ന് ദിബ്രുഗഢിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

മടക്കയാത്ര 06104 ദിബ്രുഗഢ് – കന്യാകുമാരി ട്രെയിൻ ഫെബ്രുവരി 21, മാർച്ച് 6, 20, ഏപ്രിൽ 3 തീയതികളിലാണ് യാത്ര ആരംഭിക്കുക. ബുധനാഴ്ച വൈകീട്ട് 07:55ന് ദിബ്രുഗഢിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാലാംദിവസം രാത്രി 09:55ന് കന്യാകുമാരിയിൽ എത്തിച്ചേരും. രണ്ട് ദിശകളിലേക്കും നാല് സർവീസുകൾ വീതമാണ് ട്രെയിനിന് ക്രമീകരിച്ചിട്ടുള്ളത്. മൂന്ന് എസി ത്രീ ടയർ കോച്ചുകൾ, 12 എസി ത്രീ ടയർ ഇക്കോണമി കോച്ചുകൾ, രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ട്രെയിനിനുള്ളത്.കന്യാകുമാരിയിൽ നിന്ന് വൈകീട്ട് 05:25ന് പുറപ്പെടുന്ന ട്രെയിൻ 07:35നാണ് തിരുവനന്തപുരത്തെത്തുക. കൊല്ലം 08: 42, ചെങ്ങന്നൂർ 09:32, കോട്ടയം 10:03, എറണാകുളം ടൗൺ 11:45, ആലുവ 12:13, തൃശൂർ 01:07, പാലക്കാട് 02:23 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം.കന്യാകുമാരി ദിബ്രുഗഢ് 06105 സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഫെബ്രുവരി 23, മാർച്ച് 8, 22, ഏപ്രിൽ 5 വെള്ളിയാഴ്ചകളിലാണ് സർവീസ് നടത്തുക. മടക്കയാത്ര 06106 ദിബ്രുഗഢ് – കന്യാകുമാരി സർവീസ് ഫെബ്രുവരി 28, മാർച്ച് 13, 27, ഏപ്രിൽ 10 തീയതികളിലാണ് യാത്ര ആരംഭിക്കുക. ഒരു എസി ടു ടയർ, ഒരു എസി ത്രീ ടയർ കോച്ച്, മൂന്ന് സ്ലീപ്പർ ക്ലാസ് കോച്ച്, 16 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ഈ ട്രെയിനിനുള്ളത്.

Related News

Related News

Leave a Comment