ഇന്നറിയാം: ആകാംക്ഷയുടെ മണിക്കൂറുകൾ മാത്രം

Written by Taniniram1

Published on:

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷക്കാലം ആര് ഇന്ത്യ ഭരിക്കുമെന്ന അറിയുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്
ഇന്ന് തീയതി കുറിക്കും. ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ്തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്പുറമെ, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തെരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും. അതിന് പുറമെ, ജമ്മു കശ്മീരിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ്
റിപ്പോർട്ടുകളുള്ളത്. ഇതിനൊപ്പം ജമ്മു കശ്മീർ അസംബ്ലി ജൂൺ 16 വരെയാണ് കേന്ദ്ര സർക്കാരിന്റെ കാലാവധിയുള്ളത്.
സംസ്ഥാനങ്ങളുടേത്പരിശോധിച്ചാൽ ആന്ധ്രാ പ്രദേശിൽ ജൂൺ 11 വരെയും ഒഡീഷയിൽ ജൂൺ 24 വരേയും സർക്കാരിന് കാലാവധിയുണ്ട്. അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങൾക്ക് ജൂൺ രണ്ട് വരെയാണ് കാലാവധിയുള്ളത്.

ഏപ്രിൽ മൂന്നാമത്തെ ആഴ്ചയോടെയാകും ഒന്നാം ഘട്ടവോട്ടെടുപ്പ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം ഒരുമാസത്തിലേറെ സമയം വോട്ടെടുപ്പിനായി മാറുമെന്നാണ് കണക്കുകൂട്ടലുകൾ. ആറ് മുതൽ ഏഴ് ഘട്ടങ്ങളിലായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി 3,400 കമ്പനി കേന്ദ്ര സേനയേയും 3.4 ലക്ഷം ഉദ്യോഗസ്ഥരേയും തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടുനൽകാൻ കേന്ദ്രസർക്കാർ തീരുമാനമായിട്ടുണ്ട്. ഇത്തവണ 97 കോടിയാളുകൾ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം സ്വന്തമാക്കിയിട്ടുണ്ട്. ഇവർക്കായി തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇക്കുറി മത്സരത്തിനിറങ്ങുന്നത്. അതേസമയം, പ്രതിപക്ഷ പാർട്ടികൾക്ക് പ്രധാനമായും കോൺഗ്രസിന് ഇതൊരു ജീവൻ മരണപോരാട്ടമാണ്. 2019ൽ മാർച്ച് 10 മുതൽ ഏപ്രിൽ 11 വരെ ഏഴ് ടേമുകളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫലപ്രഖ്യാപനം വന്നത്.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താൻ കമ്മീഷൻ തയ്യാറെടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻറെ അധ്യക്ഷതയിൽ ഇന്നലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിംഗ് സന്ധുവും പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ തീരുമാനമായതോടെ മൂന്ന് മണിക്ക് പ്രഖ്യാപനം നടതത്തുന്നതിന് തീരുമാനിക്കുകയായിരുന്നു.

Related News

Related News

Leave a Comment