Saturday, April 5, 2025

മൂന്നാമത്തെ വന്ദേ ഭാരത് ഉടൻ

Must read

- Advertisement -

കൊച്ചി: കേരളത്തിൽ വന്ദേഭാരത് (VANDHE NHARATH) സർവീസ് ആരംഭിച്ചപ്പോൾ മുതൽ എറണാകുളം – ബെംഗളൂരു റൂട്ടിലും സെമി ഹൈസ്പ‌ീഡ്ട്രെയിൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. പലപ്പോഴായി ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായില്ല. ഇപ്പോഴിതാ പുതിയ വന്ദേ ഭാരത് റേക്ക് എത്തിയതോടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെച്ചിരിക്കുകയാണ്. കേരളത്തിന്റെ മൂന്നാം വന്ദേ ഭാരതായി എറണാകുളം – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിൻ സർവീസ് നടത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് റേക്ക് സംസ്ഥാനത്തെത്തിയതായി റിപ്പോർട്ട്കൾ. പുതിയ വന്ദേ ഭാരത് റേക്ക് കൊല്ലത്ത് നിർത്തിയിട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. എറണാകുളം സ്റ്റേഷനിലെ നിലവിലെ സ്ഥലപരിമിതികളെത്തുടർന്നാണ് റേക്ക് കൊല്ലത്ത് തന്നെ തുടരുന്നത അതേസമയം പുതിയ വന്ദേ ഭാരത് സർവീസ് എന്ന് ആരംഭിക്കുമെന്നോ ഏതെല്ലാം സ്റ്റേഷനുകളിലായിരിക്കും സ്റ്റോപ്പുകളെന്നോ റെയിൽവേ അധികൃതർ പ്രതികരിച്ചിട്ടില്ല. പുതിയ വന്ദേ ഭാരത് സർവീസിനുവേണ്ടി എറണാകുളം സ്റ്റേഷനിൽ മാർഷലിങ് യാഡിൽ വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള അറ്റകുറ്റപ്പണി സൗകര്യം ഒരുക്കിവരികയാണ്. രാവിലെ അഞ്ച് മണിയ്ക്ക് സർവീസ് ആരംഭിച്ച് രാത്രി 11:00 മണിയോടെ മടക്കയാത്രയും പൂർത്തിയാകുന്ന രീതിയിലാകും ട്രെയിൻ സർവീസ് ക്രമീകരിക്കുക.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എറണാകുളം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതിന് അഞ്ച് സ്റ്റോപ്പുകളാവും ഉണ്ടാവുക. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാകും ഈ സ്റ്റോപ്പുകൾ. കൊച്ചിയിലെയും ബെംഗളൂരുവിലെയും ഐടി പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന സർവീസായി ഇത് മാറും.

See also  വരുന്നൂ ക്രിയേറ്റീവ് ക്ലാസ്‌മുറി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article