- Advertisement -
ദില്ലി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഡൽഹി മന്ത്രി അതിഷി മർലേന. പ്രമേഹബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നിർബന്ധമാണ്, എന്നാൽ അദ്ദേഹത്തിന് ഇൻസുലിൻ നൽകുന്നില്ല. പ്രമേഹം കൂടാൻ കെജ്രിവാൾ ജയിലിൽ അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്‌മി പാർട്ടി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം കെജ്രിവാൾ ജയിലിൽ നിന്നും പുറത്തു കടക്കാനും ജാമ്യം ലഭിക്കാനും വേണ്ടി അമിതമായി മധുരം കഴിക്കുകയാണെന്ന് ഇഡി പ്രസ്താവിച്ചിരുന്നു.