Thursday, April 10, 2025

പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വില വർദ്ധിപ്പിക്കും

Must read

- Advertisement -

പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വർധിപ്പിച്ചു. ഇന്ന് മുതൽ വർധന നിലവിൽ വരുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA)അറിയിച്ചു. വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കും. മരുന്ന് വില കഴിഞ്ഞ വർഷം 12 ശതമാനവും 2022ൽ 10 ശതമാനവും വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ വില വർധന. 2022-ലെ 2023-ലെ കലണ്ടർ വർഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും വില വർധന. 2024 മാർച്ച് 27 ലെ അറിയിപ്പ് പ്രകാരം, മൊത്തവില സൂചിക അടിസ്ഥാനമാക്കി നിർമ്മാതാക്കൾക്ക് എംആർപി വർദ്ധിപ്പിക്കാം. ഇതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ല. പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കോവിഡ്-19 അണുബാധയെ 5. ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-UNNY ലധികം മരുന്നുകളുടെ വില വർധിക്കും. അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ നിർണായക മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുന്നു.

See also  പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തേണ്ടത് സമൂഹത്തിൻ്റെ ബാധ്യത
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article