ന്യൂഡല്‍ഹി : അടിയന്തര ഓക്സിജന്റെ കുറവിനെ തുടർന്ന് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് എയർ ഇന്ത്യക്ക് 1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ദീർഘദൂര റൂട്ടുകളിലെ വിമാനങ്ങളില്‍ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് എയർ ഇന്ത്യക്ക് പിഴ ചുമത്തിയത്. ഇതുസംബന്ധിച്ച് ഒരു ജീവിനക്കാരൻ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു. തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. പിന്നാലെ പിഴയും ചുമത്തി. ബംഗളൂരുവില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് എയർ ഇന്ത്യക്ക് ഏവിയേഷൻ അധികൃതർ പിഴ ചുമത്തുന്നത്. മുൻപുണ്ടായ സംഭവങ്ങളുമായി ബദ്ധപ്പെട്ട് ഡല്‍ഹി, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളില്‍ ഡി.ജി.സി.എ വിമാനകമ്പനികളില്‍ നടത്തിയ പരിശോധനയില്‍ എയർ ഇന്ത്യ ബന്ധപ്പെട്ട സിവില്‍ ഏവിയേഷൻ റിക്വയർമെന്റ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
അടിയന്തര ഓക്സിജന്റെ കുറവിനെ തുടർന്ന് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു

- Advertisement -