ലോക്സഭയ്ക്കുള്ളില്‍ കടന്ന അക്രമികള്‍ക്ക് പാസ് നല്‍കിയത് ബിജെപി എം.പി. മൈസൂരുവില്‍ നിന്നുള്ള എം.പിയായ പ്രതാപ് സിംഹയാണ് പാസ് നല്‍കിയതെന്ന് കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അധിക സുരക്ഷയ്ക്ക് നടുവില്‍ ലോക്സഭ പുനഃരാരംഭിച്ചുവെങ്കിലും നാലുമണി വരെ നിര്‍ത്തിവച്ചു. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. അക്രമികളടക്കം നാലു പേര്‍ ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം(42), അമോല്‍ ഷിന്‍ഡെ(25) എന്നിവരാണ് പിടിയിലായത്. ഇവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്ക് ഭീകരബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. തങ്ങള്‍ക്ക് തൊഴിലില്ലെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും പിടിയിലായവര്‍ പറഞ്ഞു. അതേസമയം ഗ്യാസ് കാന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനകത്തേക്ക് കൊണ്ടുപോകാന്‍ ഇവര്‍ക്ക് സഹായം ലഭിച്ചോ എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.
അക്രമികൾക്കു പാസ് നല്‍കിയത് എം.പി; വിശദമായ അന്വേഷണം

- Advertisement -