കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. ദില്ലിയിലാണ് സംഭവം. നീണ്ട 14 മണിക്കൂര്‍ രക്ഷാദൗത്യമാണ് വിഫലമായത്. 30 വയസ് പ്രായമുള്ള യുവവാണ് മരിച്ചത്. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു.
ഇയാള്‍ എങ്ങനെ കുഴല്‍കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്ന് അറിയിച്ച മന്ത്രി സംഭവത്തില്‍ ദൂരഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കൂടാതെ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയാതായും മന്ത്രി അറിയിച്ചു.
അതേസമയം പോസ്റ്റ് മോര്‍ട്ടത്തിനുശേഷമേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.