ന്യൂഡൽഹി : രാജ്യത്തെ ഉപരിതല ഗതാഗത വികസനത്തിൽ നാഴികക്കല്ലായ ദ്വാരക എക്സ്പ്രസ് വേയുടെ 19 കിലോമീറ്റർ എട്ടുവരി എലിവേറ്റഡ് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ എട്ടുവരി എലിവേറ്റഡ് പാതയാണ് . 28.5 കിലോമീറ്റർ നീളുന്ന ദ്വാരക എക്സ്പ്ര സ് വേ ഗുരുഗ്രാം സെക്ഷനാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഏതാണ്ട് 4,100 കോടി രൂപ ചെലവഴിച്ചാണ്
19 കിലോമീറ്റർ ദൈർഘ്യമുള്ള ഗുരുഗ്രാമം സെക്ഷൻ നിർമാണം പൂർത്തീകരിച്ചത്. പാതയുടെ ഡൽഹി
സെക്ഷൻ ഈ വർഷം തന്നെ പൂർത്തീകരിക്കും.
ദ്വാരക എക്സ്പ്രസ്വേയുടെ ഗുരുഗ്രാമം സെക്ഷൻ തുറന്നതോടെ ദേശീയപാത 48ലൂടെ ഡൽഹി – ഗുരുഗ്രാം യാത്ര സുഗമമാകും. ഡൽഹി – – ഹരിയാന അതിർത്തിയിൽനിന്ന് ബസായ് റെയിൽ ഓവർ ബ്രിഡ്ജ് വരെയുള്ള 10.2 കിലോമീറ്റർ ഭാഗവും ബസായ് റെയിൽ ഓവർ ബ്രിഡ്ജിൽനിന്ന് ഖേർഖി ദൗല വരെയുള്ള 8.7 കിലോമീറ്റർ ഭാഗവു ഉൾപ്പെടുന്ന പാതയാണ് ഇപ്പോൾ തുറന്നു നൽകിയിരിക്കുന്നത്. ഗുരുഗ്രാം ബൈപ്പാസിൽനിന്ന് ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ സാധിക്കുന്ന പാതയാണിതെന്ന പ്രത്യകതയുണ്ട്.
19 കിലോമീറ്റർ ദൈർഘ്യമുള്ള ഹരിയാന സെക്ഷൻ എട്ടുവരിപ്പാതയാണ്, ഇരുവശത്തും നാലുവരി വീതം. ഓരോ തൂണുകളാണ് പാതയെ താങ്ങിനിർത്തുന്നത്, അതിനാൽ വളരെ കുറച്ചു ഭൂമി മാത്രമാണ് നിർമാണത്തിനായി ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. കൂടാതെ, നഗര ഗതാഗതം സുഗമമാക്കാൻ വീതിയേറിയ സർവീസ് റോഡുകൾ നിർമിക്കാനും ഇതു സഹായിച്ചു. സർവീസ് റോഡുകളിൽനിന്ന് എക്സ്പ്രസ്വേയിലേക്ക് പ്രവേശിക്കാനാകില്ല.