Tuesday, April 1, 2025

ക്യാമറയുടെ ചാർജ് തീർന്നു, ഒപ്പം പാവം ഫോട്ടോഗ്രാഫറുടെയും…..

Must read

- Advertisement -

പാറ്റ്ന (Patna) : ബിഹാറിലെ ദർഭംഗ (Darbhanga in Bihar) യിലാണ് ഞെട്ടിക്കുന്ന സംഭവം. ജന്മദിനാഘോഷ ചിത്രങ്ങൾ (Birthday Celebration Images) പകർത്തുന്നതിനിടെ ക്യാമറയിൽ ചാർജ് തീർന്നതിനെ തുടർന്ന് ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു. സുശീൽ സാഹ്നി (Sushil Sahni) എന്ന ഫൊട്ടോഗ്രാഫറാണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാകേഷ് സാഹ്‌നി (Rakesh Sawhney) എന്നയാൾ തന്‍റെ മകളുടെ ജന്മദിനാഘോഷത്തിലേക്ക് ഫോട്ടോയെടുക്കാൻ സുശീലിനെ ഏൽപ്പിച്ചതായിരുന്നു. ആഘോഷങ്ങൾക്കിടെ സുശീൽ എടുക്കുന്ന ചിത്രങ്ങൾ വേണ്ടത്ര ഭംഗിയില്ലെന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ ക്യാമറയിലെ ബാറ്ററിയുടെ ചാർജ് തീർന്നു. ചാർജ് ചെയ്യാൻ സുശീൽ വീട്ടിലേക്ക് പോയത് കുടുംബത്തെ പ്രകോപിപ്പിച്ചു.

തുടർന്ന്, ചാർജ് ചെയ്ത ശേഷം തിരിച്ചുവരാൻ സുശീലിനോട് അവശ്യപ്പെട്ടു. തിരിച്ചെത്തിയ ഉടൻ രാകേഷും കുടുംബവും ആക്രമണം നടത്തുകയായിരുന്നു. സുശീലിന് മുഖത്താണ് വെടിയേറ്റത്. തുടർന്ന് മൃതദേഹം സമീപത്തെ ആശുപത്രി ഗേറ്റിന് മുന്നിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാകേഷും കുടുംബവും ഒളിവിലാണ്. അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

See also  രാജ്യത്ത് ഹൈവേ നിർമ്മാണം ഇഴയുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article