ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകാൻ സാധ്യത

Written by Taniniram1

Published on:

ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകാൻ സാധ്യത. ഒരുക്കം വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ഒഡീഷയിൽ ഇന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കണ്ടു. ഈ മാസം 23ന് തമിഴ്നാട്ടിൽ എത്തുന്ന കമ്മീഷൻ കേരളം, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കാണും. അടുത്ത മാസം പതിമൂന്നിന് ജമ്മുകശ്‌മീരിൽ അവസാനിക്കുന്ന വിധത്തിലാണ് കമ്മീഷൻറെ യാത്രകൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രഖ്യാപനം മാർച്ച് ഇരുപതിനകം ഉണ്ടാകും എന്നാണ് സൂചന. 2019ൽ മാർച്ച് പത്തിനായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

See also  സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ്

Leave a Comment