തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

Written by Taniniram Desk

Published on:

*മികച്ച നടൻ -മാധവൻ
*മികച്ച നടി -ജ്യോതിക

2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ (Film Award)തമിഴ്‌നാട് സർക്കാർ(Tamilnadu Government) പ്രഖ്യാപിച്ചു. മാർച്ച് 6 ബുധനാഴ്ച ടി എൻ രാജരത്നം കലൈ അരങ്ങിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം നൽകുന്നത് . ജയം രവിയെ(Jayam Ravi) നായകനാക്കി മോഹൻരാജ സംവിധാനം ചെയ്‌ത ‘തനി ഒരുവൻ’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു .
മാധവൻ മികച്ച നടനും ജ്യോതിക മികച്ച നടിയുമായി. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (Information and Publicity)മന്ത്രി എം പി സാമിനാഥൻ അവാർഡുകൾ വിതരണം ചെയ്യും. ‘ഇരുധി സൂത്ര’ത്തിലൂടെ സുധ കൊങ്ങര മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിയപ്പോൾ ‘തനി ഒരുവൻ’ എന്ന ചിത്രത്തിലൂടെ നടൻ അരവിന്ദ് സ്വാമി മികച്ച വില്ലനായി.

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (2015)

മികച്ച ചിത്രം – തനി ഒരുവൻ
മികച്ച രണ്ടാമത്തെ ചിത്രം – പസംഗ 2
മികച്ച മൂന്നാമത്തെ ചിത്രം – പ്രഭ
മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം – ഇരുധി സുട്രു
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മികച്ച ചിത്രം: പ്രത്യേക പുരസ്ക്കാരം – 36 വയതിനിലെ

മികച്ച നടൻ – ആർ മാധവൻ (ഇരുധി സൂത്രം)
മികച്ച നടി – ജ്യോതിക (36 വയതിനിലെ)
മികച്ച നടൻ: പ്രത്യേക പുരസ്ക്കാരം – ഗൗതം കാർത്തിക് (വൈ രാജ വായ്)
മികച്ച നടി: പ്രത്യേക പുരസ്ക്കാരം – റിതിക സിംഗ് (ഇരുധി സുത്രു)
മികച്ച വില്ലൻ – അരവിന്ദ് സ്വാമി (തനി ഒരുവൻ)
മികച്ച ഹാസ്യ നടൻ – സിംഗപ്പുലി (അഞ്ചുക്ക് ഒന്ന്)
മികച്ച ഹാസ്യ നടി – ദേവദർശിനി (തിരുട്ടു കല്യാണം, 36 വയതിനിലെ)
മികച്ച സഹനടൻ – തലൈവാസൽ വിജയ് (അപൂർവ മഹാൻ)
മികച്ച സഹനടി – ഗൗതമി (പാപനാശം)
മികച്ച സംവിധായിക – സുധ കൊങ്ങര (ഇരുധി സൂത്രം)
മികച്ച കഥാകൃത്ത് – മോഹൻ രാജ (തനി ഒരുവൻ)
മികച്ച സംഭാഷണ രചയിതാവ് – ആർ ശരവണൻ (കത്തുക്കുട്ടി)
മികച്ച സംഗീത സംവിധായകൻ – ജിബ്രാൻ (ഉത്തമ വില്ലൻ, പാപനാശം)
മികച്ച ഗാനരചയിതാവ് – വിവേക് (36 വയതിനിലെ)
മികച്ച പിന്നണി ഗായകൻ (പുരുഷൻ) – ഗാന ബാല (വൈ രാജാ വായ്)
മികച്ച പിന്നണി ഗായിക (സ്ത്രീ) – കൽപന രാഘവേന്ദർ (36 വയതിനിലെ)
മികച്ച ഛായാഗ്രാഹകൻ – റാംജി (തനി ഒരുവൻ)
മികച്ച സൗണ്ട് ഡിസൈനർ – എഎൽ തുക്കാറാം, ജെ മഹേശ്വരൻ (തക്ക തക്ക)
മികച്ച എഡിറ്റർ – ഗോപി കൃഷ്ണ (തനി ഒരുവൻ)
മികച്ച കലാസംവിധായകൻ – പ്രഭാഹരൻ (പസംഗ 2)
മികച്ച സ്റ്റണ്ട് കോർഡിനേറ്റർ – ടി രമേഷ് (ഉത്തമ വില്ലൻ)
മികച്ച കൊറിയോഗ്രാഫർ – ബൃന്ദ (തനി ഒരുവൻ)
മികച്ച മേക്കപ്പ് – ശബരി ഗിരീശൻ (36 വയതിനിലെ, ഇരുധി സൂത്രം)
മികച്ച വസ്ത്രാലങ്കാരം – വാസുകി ഭാസ്കർ (മായ)
മികച്ച ബാലതാരം – മാസ്റ്റർ നിശേഷ്, ബേബി വൈഷ്ണവി (പസംഗ 2)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) – ഗൗതം കുമാർ (36 വയതിനിലെ)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ) – ആർ ഉമ മഹേശ്വരി (ഇരുദ്ധി സുട്രു)

See also  സ്ത്രീകളും നിയമങ്ങളും സാർവ്വദേശീയ സാഹിത്യോത്സവത്തിൽ(KLF)

Related News

Related News

Leave a Comment