സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

Written by Taniniram Desk

Published on:

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു, വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിരമിച്ച ജസ്റ്റിസ് ചന്ദ്രചൂഡാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് ശുപാർശ ചെയ്തത്. അടുത്ത വർഷം മെയ് 13 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും.

2019 ജനുവരിയിലാണ് ജസ്റ്റിസ് ഖന്ന സുപ്രീം കോടതിയിൽ നിയമിതനായത്. അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായിരിക്കെ, മദ്യനയ കേസിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷകൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ സെൻസിറ്റീവ് കേസുകളുടെ ബെഞ്ചുകളുടെ തലവനായിരുന്നു.

See also  എമിറേറ്റ്‌സിൽ 5000 തൊഴിലവസരങ്ങൾ; ക്യാബിൻ ക്രൂവിനായി അപേക്ഷിക്കാം, ശമ്പളവും ആനുകൂല്യങ്ങളും ഞെട്ടിക്കും

Leave a Comment