ഇലക്ടറല്‍ ബോണ്ട് കേസില്‍ (Electoral Bond Case) എസ്ബിഐക്കെതിരെ (SBI) സുപ്രീം കോടതി (Supreme Court). സമയം നീട്ടി നല്‍കാനുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി എസ്ബിഐക്കെതിരെ തിരിഞ്ഞത്. ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞിരുന്നു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നാണ് എസ്ബിഐയോട് സുപ്രീംകോടതി ചോദിച്ചത്. എന്തിനാണ് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു.
ഇലക്ട്രറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചുവെന്നും അതുകൊണ്ട് പൂര്‍ണവിവരം നല്‍കുന്നതിന് സമയം വേണമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്. എസ്ബിഐക്കായി കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വേ ആയിരുന്നു.
തുടര്‍ന്ന് എസ്ബിഐയില്‍ നിന്ന് ആത്മാര്‍ത്ഥ പ്രതീക്ഷിക്കുന്നവെന്നു സൂചിപ്പിച്ച കോടതി സാങ്കേതികത്വമല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ബാങ്ക് എന്താണ് ഇതുവരെ ചെയ്തതെന്നും അതിനെ കുറിച്ച് ഹര്‍ജിയില്‍ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. കൂടാതെ തരെഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യരേഖയായി നല്‍കിയത് പരസ്യപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കാമെന്നും കോടതി വ്യക്തമാക്കി.