Saturday, October 4, 2025

സൂപ്പർസ്റ്റാറിന്റെ വീടും പ്രളയക്കെടുതിയിൽ.

Must read

- Advertisement -

മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്ന് ചെന്നൈ നഗരം മുക്തമായി വരുന്നതേയുള്ളൂ. ഇക്കുറി അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം ഒരുപാട് പേരുടെ ജീവിതമാണ് തകർത്തത്. സാധാരണക്കാരെ മാത്രമല്ല, സിനിമ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയും വെള്ളപൊക്കം ബാധിക്കുന്ന കാഴ്‌ചയ്‌ക്കും ഇക്കുറി ചെന്നൈ സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ പ്രളയത്തിൽ സൂപ്പർ സ്‌റ്റാർ രജനീകാന്തിന്റെ വീടിനും കേടുപാടുകൾ ഉണ്ടായതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ചെന്നൈ പോയസ് ഗാർഡനിലുള്ള രജനീകാന്തിന്റെ വസതിക്ക് പുറത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇതോടെ അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള ഗതാഗതം കൂടുതൽ ദുഷ്‌കരമായിരുന്നു. രജനീകാന്തിന്റെ വസതിക്ക് പുറത്തു നിന്നുള്ള വീഡിയോ സമൂഹ മാധ്യങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്‌. സിനിമ ചിത്രീകരണത്തിനായി തിരുനൽവേലിയിലാണ് രജനീകാന്ത് ഇപ്പോഴുള്ളതെന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവും ഇവിടെ നിന്ന് മാറിയിട്ടുണ്ട്.

See also  ചെന്നൈ പേമാരി: ട്രെയിൻ സർവീസ് നിർത്തി 2000 അയ്യപ്പഭക്തർ ചെങ്ങന്നൂരിൽ കുടുങ്ങി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article