- Advertisement -
ഷാജഹാൻപുർ (Shahjahanpur:) : വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ സംസ്ഥാന ബോർഡ് പരീക്ഷ (State Board Exam) എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) (Anurap Khushwaha (15), Anurag Srivastava (14), Pratishtha Mishra (15) എന്നിവർ സംഭവസ്ഥലത്തും മോഹിനി മൗര്യ (16) (Mohini Maurya (16) ആശുപത്രിയിലുമാണ് മരിച്ചത്.