Friday, April 4, 2025

കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് റിപ്പബ്ലിക്ദിന പരേഡിൽ അനുമതിയില്ല

Must read

- Advertisement -

തിരുവനന്തപുരം: റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ലഭിച്ചില്ല. കേരളം സമർപ്പിച്ച പത്ത് ഡിസൈനുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളി. നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നത്.

ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കേരളത്തിന്‍റെ വികസന നേട്ടങ്ങൾ പറയുന്ന തരത്തിലെ ഡിസൈനായിരുന്നു സമർപ്പിച്ചിരുന്നതെന്ന് പി.ആര്‍. വ്യക്തമാക്കി.

അതേസമയം, ഭാരത് പർവ് എന്ന പേരിൽ ഈ മാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിയിൽ വേണമെങ്കിൽ കേരളം സമർപ്പിച്ച നിശ്ചലദൃശ്യം പ്രദർശിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

See also  പ്രിയങ്കയ്‌ക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക്; ബുധനാഴ്ച തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article