Written by Taniniram Desk

Updated on:

കണ്ണൂര്‍: കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാല്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരന്റെ ഹര്‍ജിയിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് എടുത്തത്.

See also  ലോക്സഭാ തെരഞ്ഞെടുപ്പ് : പരസ്യങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Leave a Comment