ആദിവാസി ജനതയിൽ നിന്നും ആദ്യ സിവിൽ ജഡ്ജായി ‘ശ്രീപതി’

Written by Taniniram1

Published on:

ദ്രാവിഡ ജനതയുടെ ഈറ്റില്ലമായ തമഴ്നാട്ടിൽ ആദിവാസി സമൂഹത്തിൽ നിന്ന് (Malayali Tribe) ആദ്യ സിവിൽ ജഡ്ജ് ആയി 23 കാരിയായ ശ്രീപതി ചുമതല ഏറ്റു. കാളിയപ്പൻ മല്ലിക ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകളാണ് ശ്രീപതി. മകളുടെ പഠനത്തിനായി അമ്മ മല്ലിക വീട്ടുവേലകൾ ചെയ്താണ് പണം കണ്ടെത്തിയിരുന്നത്. ആംബുലൻസ് ഡ്രൈവറായ വെങ്കിടേശനാണ് ഭർത്താവ്. വിവാഹശേഷവും ശ്രീപതിയെ പഠിപ്പിക്കുവാൻ എല്ലാ സഹായങ്ങളും ഭർത്താവ് ചെയ്തു കൊടുത്തു. തിരുപതി ജില്ലയിൽ യെലഗിരി ഹിൽസ് എന്ന ആദിവാസി സമൂഹം ജീവിക്കുന്ന മേഖലയാണ് ശ്രീപതിയുടേത്. തമിഴ്‌നാട് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ പരീക്ഷകൾ എഴുതുന്ന സമയത്ത് മൂന്ന് ദിവസം പ്രായമായ ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു ശ്രീപതി. തന്റെ ഗ്രാമത്തിൽ നിന്നും 15 km അകലെ നിന്നു മാത്രമേ ബസ് സർവ്വീസ് ഉണ്ടായിരുന്നുള്ളു. മാത്രമല്ല ചെന്നൈ വരെ 200 km യാത്ര ചെയ്താണ് ശ്രീപതി PSC പരീക്ഷകൾ എഴുതിയിരുന്നത്. Dr. അംബേദ്ക്കർ ഗവൺമെന്റ് ലോ കോളേജിലാണ് ശ്രീപതി നിയമം പഠിച്ചത്. തന്റെ ആദിവാസി സമൂഹത്തിന് നിയമവശങ്ങൾ തീരേ അറിയാത്തതിനാൽ അവർക്ക് നിയമം പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട് അതാണ് താൻ നിയമം പഠിക്കാൻ തയ്യാറായത് ശ്രീപതിയുടെ വാക്കുകൾ.

Related News

Related News

Leave a Comment