- Advertisement -
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തിൽ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. ലോറിയുമായുള്ള കൂട്ടിയിടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികൾ തെറിച്ച് പോകുകയും ചെയ്തു. എട്ട് വിദ്യാർത്ഥികളെ കുത്തിനിറച്ചാണ് ഓട്ടോ സഞ്ചരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവിയിൽ പതിഞ്ഞു.