ഭീകരാക്രമണം നേരിട്ടാല്‍ പകച്ചു നില്‍ക്കുന്ന ആ പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇങ്ങോട്ട് അടിച്ചാല്‍ തിരിച്ചടിക്കുന്ന, ശത്രുവിന്റെ പരാജയം കാണാതെ മടങ്ങാത്ത പുതിയ ഇന്ത്യയാണിതെന്നും ജയശങ്കര്‍ പറഞ്ഞു. എന്‍ഡി ടിവിയില്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല.ആ ഭീകരാക്രമണത്തില്‍ പകച്ചു നില്‍ക്കുകയായിരുന്നു എന്നാല്‍ ഇന്ന് 2016 സെപ്റ്റംബറില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് നിരവധി ഭീകരവാദ ലോഞ്ച് പാഡുകള്‍ തകര്‍ത്തു.
2019 ഫെബ്രുവരിയില്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്‌ഷെ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയത്. ഉറിയില്‍ സൈനിക താവളത്തില്‍ നടത്തിയ ആക്രമണത്തിനു പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകളില്‍ ഇന്ത്യ പ്രത്യേക സേനയെ വിന്യസിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി മറുപടി നല്‍കി. അതുകൊണ്ട് തന്നെ ഇത് പുതിയ ഇന്ത്യയാണെന്ന് മറക്കരുതെന്നും ജയശങ്കര്‍ പറഞ്ഞു.
ജശങ്കറിന്റെ ഈ വാക്കുകള്‍ പാകിസ്താനും ബംഗ്‌ളാദേശിനുമുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
താജ് ഹോട്ടല്‍, ഒബ്റോയ് ട്രൈഡന്റ് ഹോട്ടല്‍, ഛത്രപതി ശിവാജി ടെര്‍മിനസ്, ലിയോപോള്‍ഡ് കഫേ, നരിമാന്‍ ഹൗസ്, കാമ എന്നിവയുള്‍പ്പെടെ മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ നിന്നുള്ള 10 ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ നടത്തിയ യോജിച്ച ഭീകരാക്രമണങ്ങളുടെ പരമ്പരയായിരുന്നു 26/11 ആക്രമണങ്ങള്‍. മൂന്ന് ദിവസത്തെ ഭീകരാക്രമണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തെത്തുടര്‍ന്ന്, തീരദേശ സുരക്ഷ ഉചിതമായ തലങ്ങളില്‍ അവലോകനം ചെയ്തിട്ടുണ്ടെന്നും തീരദേശ സുരക്ഷയും ഓഫ്ഷോര്‍ സുരക്ഷയും ഉള്‍പ്പെടുന്ന മൊത്തത്തിലുള്ള സമുദ്ര സുരക്ഷയുടെ ഉത്തരവാദിത്തമുള്ള അതോറിറ്റിയായി ഇന്ത്യന്‍ നാവികസേനയെ നിയമിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.