മേൽക്കൂര ഇടിഞ്ഞുവീണ് കുടുംബത്തിലെ നാലുപേർ മരിച്ചു

Written by Taniniram Desk

Published on:

ചെന്നൈ: തമിഴ്നാട്ടിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ശാന്തി (75), മരുമകൾ വിജയലക്ഷ്മി (45), കൊച്ചുമകളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ് മരിച്ചത്.

ഏകദേശം 51 വർഷത്തെ പഴക്കമുണ്ട് വീടിന്. രാത്രി ഉറങ്ങുന്നതിനിടയിലാണ് വീടിന്‍റെ മേൽക്കൂര തകർന്നുവീണത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു.

Related News

Related News

Leave a Comment