തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

Written by Taniniram1

Published on:

ഹൈദരാബാദ്: കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ.രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു. ചൂടുപിടിച്ച ചര്‍ച്ചകളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നത്. മുന്‍ പിസിസി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി, നിലവിലെ പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. ദേശീയ നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷം എംഎല്‍എമാരും രേവന്ത് റെഡ്ഡിയുടെ പേരാണ് പറഞ്ഞത്. ഇതോടെയാണ് പിസിസി അധ്യക്ഷന് നറുക്ക് വീണത്.

കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിനെ തറപറ്റിച്ചാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത്. വിജയഭേരി സഭയെന്ന പേരില്‍ പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്ന പ്രദേശ്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെയാണ് വിജയശില്‍പി. വ്യത്യസ്ത രാഷ്ട്രീയ പാശ്ചാത്തലമാണ് കോണ്‍ഗ്രസിന്റെ കരുത്തനായ ഈ നേതാവിനുള്ളത്.

See also  സൊമാറ്റോ ഡെലിവറിക്ക് 2 വയസ്സുകാരി മകളെയും കൂട്ടി വരുന്ന `സിംഗിൾ ഫാദറി'ന് കൈയടി…

Leave a Comment