ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്നും മത്സരിക്കാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി.

Written by Taniniram1

Published on:

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ (Telangana) നിന്നും മത്സരിക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോട് (Soniya Gandhi) ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (Revanth Reddy).തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിൽ കണ്ടാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അറിയിച്ചത്. തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായും രേവന്ത് സോണിയയെ അറിയിച്ചു.ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക (Mallu Bhatti Vikramarka), സംസ്ഥാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി (Ponguleti Srinivasa Reddy) എന്നിവരും സോണിയയെ സന്ദർശിക്കാൻ രേവന്തിനൊപ്പം എത്തിയിരുന്നു.തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു. ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു സോണിയയുടെ മറുപടി.തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽ സോണിയയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കങ്ങൾ. ബി ആര്‍ എസിന്റെ നാമ നാഗേശ്വര റാവുവാണ്( Nama Nageswara Rao)നിലവില്‍ ഖമ്മത്ത് നിന്നുള്ള ലോക്സഭ അംഗം.സോണിയ ഗാന്ധി സംസ്ഥാനത്ത് എത്തിയാൽ ഖമ്മത്ത് അട്ടിമറി വിജയം നേടാൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ 3 സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഇത്തവണ സംസ്ഥാന ഭരണം നേടിയതും കോൺഗ്രസിന് വലിയ പ്രതീക്ഷയാണ്.

See also  സുരേഷ് ​ഗോപിയുടെ വിജയം പ്രത്യേകം പരാമർശിച്ച് മോദി…

Leave a Comment