രേവന്ത് മന്ത്രിസഭയിൽ 11 പേർ

Written by Taniniram1

Published on:

ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസിന്റെ ഐതിഹാസിക വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റു. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയിൽ 11 മന്ത്രിമാരാണുള്ളത്. തെലങ്കാന ഗവർണർ തമിലിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആർക്കൊക്കെ ഏതെല്ലാം വകുപ്പുകൾ എന്ന് നോക്കാം

രേവന്ത് റെഡ്ഡി: മുഖ്യമന്ത്രി, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസനം, പൊതുഭരണം, നിയമനിർവഹണം

ഭട്ടി വിക്രമർക: ഉപമുഖ്യമന്ത്രി ധനകാര്യം, ഊർജ്ജം

സി ദാമോദർ രാജനരസിംഹ: ആരോഗ്യം, കുടുംബ ക്ഷേമം, ശാസ്ത്ര സാങ്കേതികം

നളമട ഉത്തം കുമാർ റെഡ്ഡി: ജലസേചനം, ഭക്ഷ്യ സിവിൽ സപ്ലൈസ്

കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി: റോഡുകളും നിർമിതികളും, സിനിമാട്ടോഗ്രാഫി

ദുദ്ദില്ല ശ്രീധർ ബാബു: ഐടി, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻസ്, കൊമേഴ്സ്

പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി: റവന്യു, ഭവനനിർമ്മാണം, ഇൻഫൊർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ്

പൊന്നം പ്രഭാകർ: ഗതാഗതം

ഡി അനസൂയ സീതാക്ക: പഞ്ചായത്ത് രാജ്, ഗ്രാമ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം

കൊണ്ട സുരേഖ: പരിസ്ഥിതി, വനം

ജുപള്ളി കൃഷ്ണ റാവു: എക്സൈസ്, വിനോദ സഞ്ചാരം, സാംസ്കാരികം, ആർക്കിയോളജി

തുമ്മല നാഗേശ്വര റാവു: കൃഷി, കച്ചവടം, സഹകരണം, കൈത്തറി, വസ്ത്രം

See also  പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ആറ് മരണം

Leave a Comment