സംഘർഷവും വെടിവെപ്പും ഉണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് പൂർണമായി തടസ്സപ്പെട്ട മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളാണെല്ലാം.
സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഭാഗികമായും പൂർണമായും നിർത്തിവച്ചതും വോട്ടിങ് യന്ത്രം തകർത്തതുമായ ഇരുപതോളം ബൂത്തുകൾ മണിപ്പുരിലുണ്ടായിരുന്നു. ഇന്നർ മണിപ്പുരിൽ പൂർണമായും ഔട്ടർ മണിപ്പുരിൽ ഏതാനും മേഖലകളിലുമാണ് കഴിഞ്ഞ ദിവസം പോളിങ് നടന്നത്. ഔട്ടർ മണിപ്പുർ ലോക്സഭ മണ്ഡലത്തിലെ ബാക്കിയുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മണിപ്പൂരിലെ 47 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.