Tuesday, October 28, 2025

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഭൂപേഷ് ബാഗേലും നേർക്കുനേർ ; 508 കോടി രൂപ കൈപ്പറ്റിയതായി ആരോപണം .

Must read

മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒന്നര വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന ആരോപണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരില്‍ നിന്ന് 508 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും രാഷ്ട്രീയ പ്രചാരണത്തിനായി ഈ പണം വിനിയോഗിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചതിനെത്തുടര്‍ന്ന് മഹാദേവ് വാതുവെപ്പ് ആപ്പ് ഉള്‍പ്പെടെ 22 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച നിർദേശം നൽകിയിരുന്നു. അതേസമയം, ആപ്പ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് കാലതാമസം വരുത്തിയതെന്നാണ് ബാഗേല്‍ ആരോപിച്ചത്… ”ആപ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏറെ കാലതാമസം നേരിട്ടു. കാരണം, ഒന്നരവര്‍ഷം മുമ്പ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഈ ആപ്പുകള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. ആപ്പുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്ത് അയക്കാനുള്ള അധികാരം പൂര്‍ണമായും അദ്ദേഹത്തിനാണുള്ളത്. വാതുവെപ്പുകള്‍ കണ്ടെത്തി ആദ്യത്തെ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് അത് ചെയ്യാമായിരുന്നു. എന്നാല്‍, അദ്ദേഹം അത് ചെയ്തില്ല എന്നാണ് മന്ത്രി പറഞ്ഞത്.

.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article