Friday, April 4, 2025

ശിവസേന എംഎൽഎ രവീന്ദ്ര വൈകറിന്റെ വസതിയിൽ ഇഡി റെയ്ഡ്

Must read

- Advertisement -

മുംബൈ| ശിവസേന എംഎൽഎ രവീന്ദ്ര വൈകറിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇന്ന് രാവിലെയാണ് ഇഡി സംഘം പരിശോധന നടത്തിയത്. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുംബൈയിലെ ജോഗേശ്വരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രവീന്ദ്ര വൈകർ.

മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി ദുരുപയോഗം ചെയ്ത് അവിടെ ആഡംബര ഹോട്ടലും ക്ലബ്ബും സ്ഥാപിച്ചു എന്നാണ് രവീന്ദ്ര വൈകറിനെതിരെയുള്ള ആരോപണം. രവീന്ദ്ര വൈകറിന്റെ ജോഗേശ്വരിയിലെ വീട്, ഓഫീസുകൾ, മാതോശ്രീ ക്ലബ്ബ് എന്നിവ ഉൾപ്പെടുന്ന ഏഴ് സ്ഥലങ്ങളിലാണ് ഇഡി പരിശോധ നടത്തിയത്. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നതായാണ് വിവരം.

വർഷങ്ങളോളം മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വിശ്വസ്തൻ കൂടിയായ രവീന്ദ്ര വൈകർ. ശിവസേനയുടെ ഇരുവിഭാഗങ്ങളിലെയും എംഎൽഎമാരെ അയോഗ്യരാക്കിയ കേസിന്റെ ഫലം നാളെ വരാനിരിക്കെയാണ് ഇഡിയുടെ പരിശോധന.

See also  പാമ്പന്‍ പാലം: ട്രെയിനിന്റെ വേഗത കൂട്ടിക്കൊണ്ടുള്ള പരീക്ഷണം വിജയം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article