മോദി ‘ദുശ്ശകുന’മെന്ന് രാഹുല്‍ ഗാന്ധി

Written by Taniniram Desk

Published on:

ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍
ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി എത്തിയതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

Related News

Related News

Leave a Comment