Monday, March 31, 2025

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരിപ്പുകൊണ്ടെറിഞ്ഞ് ഓടിച്ച് പ്രൈമറി ക്ലാസ് വിദ്യാർഥികൾ

Must read

- Advertisement -

ബസ്തർ (Basthar) : മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാർഥികൾ ചെരിപ്പേറ് നടത്തി ഓടിക്കുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഛത്തീസ്ഗഢിലെ ബസ്തറി (Bastar in Chhattisgarh) ലെ സർക്കാർ സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്നേഹ മൊർദാനി (Sneha Mordani) എന്ന വ്യക്തിയാണ് ഈ വിഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്.

പിലിഭട്ട പ്രൈമറി സ്കൂളി (Pilibhatta Primary School) ലാണ് സംഭവം. പതിവായി മദ്യപിച്ചാണ് ഈ അധ്യാപകൻ സ്കൂളിലെത്തുന്നത്. ക്ലാസിലെത്തി കുട്ടികളെ പഠിപ്പിക്കാതെ തറയിൽ കിടന്ന് ഉറങ്ങുന്നതാണ് പതിവ്.പഠിപ്പിക്കാൻ ആവശ്യപ്പെടുന്ന വിദ്യാർഥികളെ ഇയാൾ ശകരാരിക്കുകയും ചെയ്യും.

അധ്യാപകൻറെ ഈ പെരുമാറ്റത്തിൽ മനംമടുത്തിരിക്കുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടെ കഴിഞ്ഞ ദിവസവും മദ്യപിച്ച് ലക്കുകെട്ട് അധ്യാപകൻ സ്കൂളിലെത്തിയിരുന്നു.ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ ഷൂസും ചെരിപ്പും എടുത്ത് ഇയാളുടെ നേരെ എറിയാൻ ആരംഭിച്ചു. ഇതോടെ ഇയാൾ സ്കൂളിൽനിന്നിറങ്ങുകയും ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിന് പിന്നാലെ ഓടി വിദ്യാർഥികൾ ചെരിപ്പെറിയുന്നതിൻറെ വീഡിയോ ആണ് പുറത്തുവന്നത്.

See also  സർക്കാർ സ്വകാര്യ ബസ്സുകളിലെ വിദ്യാർത്ഥികൾക്ക് കൺസഷൻ നിരക്ക് ഉറപ്പാക്കണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article