Monday, June 9, 2025

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പ്രസിഡന്റ് മുര്‍മുവും സൈന നെഹ്വാളും നേര്‍ക്കുനേര്‍ | വീഡിയോ വൈറല്‍

Must read

- Advertisement -

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മും രാഷ്ട്രപതിഭവനിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കളിക്കുന്ന വീഡിയോ വൈറല്‍. സൈന നെഹ്വാളിനൊപ്പം സ്പോര്‍ട്സ് ഷൂ ധരിച്ച് സല്‍വാര്‍ കമീസ് ധരിച്ച് ആവേശത്തോടെ ബാഡ്മിന്റണ്‍ കളിക്കുന്ന മുര്‍മുവിന്റൈ വീഡിയോ രാഷ്ട്രപതി ഭവന്‍ പുറത്ത് വിട്ടു. സൈനയ്‌ക്കെതിരെ ഒരു പോയിന്റ് നേടി കളിയില്‍ താന്‍ ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുകയും ചെയ്തു.

സ്‌പോര്‍ട്‌സിനെ ഒരുപാട് ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രസിഡന്റ് ദ്രൗപതി മുര്‍മു. ഇന്ത്യയുടെ അഭിമാന താരമായ സൈന നെഹ്വാളിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു. നാളെ സൈന രാഷ്ട്രപതിഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ‘ഹര്‍ സ്റ്റോറി – മൈ സ്റ്റോറി’ പ്രഭാഷണ പരമ്പരയുടെ ഭാഗമായി പ്രഭാഷണം നടത്തും. പത്മ പുരസ്‌കാര ജേതാക്കളായ വനിതകളെ ഈ പ്രഭാഷണ പരമ്പരയിലൂടെ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാണ് രാഷ്ട്രപതി ഭവന്‍ ലക്ഷ്യമിടുന്നു.

See also  ഷിരൂരിൽ 12 കി.മീ അകലെ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article