Written by Taniniram Desk

Published on:

100 കോടി രൂപയുടെ പോൺസി സ്കീം കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പങ്കാളിത്ത സ്ഥാപനമായ പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വസ്തുവകകളിൽ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയെ തുടർന്നാണ് സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം നവംബർ 20 നാണ് പ്രണവ് ജ്വല്ലറിയിൽ ഏജൻസി പരിശോധന നടത്തിയത്. പ്രണവ് ജ്വല്ലേഴ്‌സ് ആവിഷ്‌കരിച്ച വ്യാജ സ്വർണ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് പ്രകാശ് രാജിനുള്ള സമൻസ് എന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. 58 കാരനായ നടൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഡിസംബർ അഞ്ചിന് ചെന്നൈയിൽ ഹാജരാകാനാണ് നിർദേശം. റെയ്ഡിൽ വിവിധ കുറ്റകരമായ രേഖകളും 23.70 ലക്ഷം രൂപയുടെ കണക്കിൽ പെടാത്ത പണവും 11.60 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങളും കണ്ടെടുത്തു.

See also  ഓൺലൈൻ ചൂതാട്ടം; മകൻ അമ്മയെ കൊന്നു...

Leave a Comment