മാര്‍പ്പാപ്പ ഇന്ത്യയിലെത്തുമെന്ന് ക്രിസ്മസ് വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Written by Taniniram Desk

Updated on:

ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 പകുതിയിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതായി ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍.

വികസനത്തിന് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട മോദി, ക്രൈസ്തവര്‍ രാജ്യത്തിന് നല്‍കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളോ, മണിപ്പൂര്‍ വിഷയമോ വിരുന്നില്‍ ചര്‍ച്ചയായില്ല. എങ്കിലും വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ദില്ലിയില്‍ ഔദ്യോഗിക വസതിയിലാണ് ക്രിസ്മസ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാണ് മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം.

Related News

Related News

Leave a Comment