ഡി എം കെയ്ക്ക് കനത്ത തിരിച്ചടി,
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഭാര്യക്കും മൂന്നു വര്ഷം തടവ്
ചെന്നൈ: സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഭാര്യക്കും മൂന്നു വര്ഷം തടവ്
ചെന്നൈ ഹൈക്കോടതിയാണ് അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷ വിധിച്ചത്. മറ്റൊരു മന്ത്രിയായ സെന്തിൽ ബാലാജി ഇ ഡി കസ്റ്റഡിയിൽ ആയതിൻ്റെ കോലാഹലം കെട്ടടങ്ങുന്നതിനു മുൻപ് പൊന്മുടി കുറ്റക്കാരനായത് ഡി എം കെയ്ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഖനി ധാതുവകുപ്പ് മന്ത്രിയായിരിക്കെ 2006 ഏപ്രിലിനും 2010 മാർച്ചിനും ഇടയിൽ അനധികൃതമായി ഒരു കോടി 79 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. 2016 ൽ കീഴ്കോടതി നേരത്തെ ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. പിന്നീട് ഈ കേസ് ഹൈക്കോടതി ഏറ്റെടുത്തതിനെ തുടർന്നാണ് മന്ത്രിയെ ശിക്ഷിച്ചത്. ഭാര്യ വിശാലാക്ഷിയും ശിക്ഷിക്കപ്പെട്ടു. ഇതോടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്നാണ് സൂചന.